കണ്ണനല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുനിർത്തി പീഡിപ്പിച്ച കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പോക്സോ കേസിലെ പ്രതി അർഷ് (21), ബന്ധു സിയാദ് (31) എന്നിവരാണ് അറസ്റ്റിലായത്. കണ്ണനല്ലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
Read Also : സിപിഎം നേതാക്കള്‍ പ്രണയിതാക്കളെ തല്ലിച്ചതച്ചിട്ടും ഫലമുണ്ടായില്ല, പൊലീസ് ഇരുവരേയും മലപ്പുറത്ത് എത്തിച്ചു
2021-ൽ ആണ് പീഡനം നടന്നത്. കേസിലെ പ്രധാന സാക്ഷിയായ 14 വയസ്സുകാരനായ കുട്ടിയെയാണ് പൊതുവഴിയിൽ തടഞ്ഞുനിർത്തി കേസിന്റെ വിചാരണയിൽ പ്രതിക്കെതിരായി മൊഴി കൊടുത്താൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ചത്. കുട്ടിയുടെ മൊഴിയിൽ കണ്ണനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് സംഭവം.
കേസിന്റെ വിചാരണ കൊല്ലം പോക്സോ കോടതിയിൽ നടക്കാനിരിക്കെയാണ് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ചത്. പ്രതി കേസിൽ കോടതി ജാമ്യത്തിലായിരുന്നു. പ്രതിക്കെതിരെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടികൾ ചെയ്യുമെന്ന് കണ്ണനല്ലൂർ എസ്.എച്ച്.ഒ പറഞ്ഞു. പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments