വത്തിക്കാൻ സിറ്റി: യന്ത്രഗോവണിയിൽ വൈദ്യുതി തകരാർ മൂലം ഫ്രാൻസിസ് മാർപാപ്പ 25 മിനിറ്റ് കുടുങ്ങി. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി രക്ഷപ്പെടുത്തി.
അതിനാൽ 7 മിനിറ്റ് വൈകിയാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിന് മാർപാപ്പ എത്തിയത്. ടെലിവിഷൻ ചാനലുകളിൽ 82 വയസ്സുള്ള മാർപാപ്പ വൈകിയത് ആരോഗ്യപരമായ കാരണത്താലാണോയെന്ന് ഞായറാഴ്ച പ്രസംഗം തത്സമയം പ്രക്ഷേപണം ചെയ്യുന്ന അഭ്യൂഹം ഉയർന്നിരുന്നു.
13 മെത്രാപ്പൊലീത്തമാരെക്കൂടി കത്തോലിക്കാ സഭയിലെ കർദിനാൾമാരുടെ സംഘത്തിലേക്ക് ഉൾപ്പെടുത്തുമെന്ന് ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. സ്പെയിൻ, പോർച്ചുഗൽ, ഇന്തൊനീഷ്യ, ക്യൂബ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലക്സംബർഗ്, ഗ്വാട്ടിമാല, ഇറ്റലി, കാനഡ, ബ്രിട്ടൻ, ലിത്വാനിയ എന്നിവിടങ്ങളിൽ നിന്നാകും പുതിയ കർദിനാൾമാർ. വത്തിക്കാനിലെ കുടിയേറ്റകാര്യ വിദഗ്ധനായ കാനഡക്കാരൻ ആർച്ച് ബിഷപ് മൈക്കൽ സെർനി, മതാന്തര സംഭാഷണ വകുപ്പ് തലവൻ ആർച്ച് ബിഷപ് മിഗുവേൽ എയ്ഞ്ചൽ അയൂസോ ഗ്വിയോട്ട് എന്നിവർ പട്ടികയിലുണ്ട്.
Post Your Comments