ഇസ്ലാമാബാദ്: ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ ആദ്യം അണുവായുധം ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി ഇമ്രാൻ ഖാൻ. ആണവായുധങ്ങള്‍ ആദ്യം പ്രയോഗിക്കില്ല എന്ന ഇന്ത്യയുടെ ആണവ നയത്തില്‍ മാറ്റം വന്നേക്കാമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞതിന് മറുപടിയായാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്ഥാനും ആണവായുധങ്ങളുള്ള രാജ്യങ്ങളാണ്. സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ ലോകം അപകടത്തിലാകും. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആദ്യം അതുണ്ടാകില്ലെന്ന് പാകിസ്ഥാനില്‍ സിഖ് വിഭാഗത്തിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഇമ്രാന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Read also: ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി പാക്കിസ്ഥാൻ; പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ശപിച്ച് പാക്ക് ജനത
Post Your Comments