Latest NewsKerala

പ്രളയക്കെടുതിയില്‍ ചാക്ക് കണക്കിന് വസ്ത്രങ്ങള്‍ നല്‍കി മാതൃകയായ നൗഷാദ് കട പൂട്ടുന്നു; കണ്ണ് നിറയിപ്പിക്കുന്ന കാരണത്തെ കുറിച്ച് ബേബി ജോസഫ്

സംസ്ഥാനം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ ചാക്ക് കണക്കിന് വസ്ത്രങ്ങള്‍ നല്‍കി മലയാളി മനസില്‍ ഇടംനേടിയ നൗഷാദിന്റെ നന്മയുടെ തിളക്കം കൂടുന്നു. പ്രശസ്തിക്ക് വേണ്ടിയല്ല നൗഷാദ് ഒന്നും ചെയ്തതെന്ന് തെളിയിക്കുന്ന ബേബി ജോസഫിന്റെ കുറിപ്പ് വായിക്കാതെ പോകരുത്. ‘ബ്രോഡെ്‌വെയില്‍ കൂടി പോകുമ്പോള്‍ നമ്മുടെ നൗഷാദിന്റെ കട കണ്ടു.

READ ALSO: തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്കെതിരെ നാസില്‍ നടത്തിയ നീക്കം ആസൂത്രിതം : മന;പൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്ന് സൂചന : നാസിലിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ പൊളിയുന്നത് നാസിലിന്റെ ആസൂത്രിത നാടകം

ഏതായാലും ജീവകരുണ്യം നടത്തി പ്രസിദ്ധനായ ആളല്ലേ ഒന്നു കണ്ടുകളയാം എന്നു കരുതി അവിടെ കയറി. ആ സമയം നൗഷാദ് ഒരു ഹോള്‍സെയില്‍ കച്ചവടക്കാരനോട് സംസാരിക്കുകയായിരുന്നുവെന്ന് ബേബി പറയുന്നു. താന്‍ കട നിര്‍ത്തുന്നതിനെപ്പറ്റിയാണ് അദ്ദേഹം പറയുന്നത്. കട നിര്‍ത്തുന്നതിനുള്ള കാരണമായി അദ്ദേഹം പറഞ്ഞത്. ‘നാല്‍പതിനായിരം രൂപ വാടകക്കാണ് ഞാന്‍ ഈ റൂം എടുത്തത് അടുത്തടുത്തു കട നടത്തുന്നവരും ഇതുപോലെ വാടക കൊടുക്കുന്നു, എനിക്ക് മാത്രം തിരക്കു ഉള്ളപ്പോള്‍ അവര്‍ വെറുതെ ഇരിക്കുന്നു. അതു കാണുമ്പോള്‍ എനിക്ക് അവരെ ഓര്‍ത്തു മനസ്സിന് സമാധാനം കിട്ടുന്നില്ല എനിക്ക് വാടകയും അതിനപ്പുറവും ലാഭം വരുമ്പോള്‍ അവരുടെ സ്ഥിതി ദയനീയം തന്നെ. അതുകൊണ്ടാണ് ഞാന്‍ മാറുന്നതിനെ പറ്റി ആലോചിക്കുന്നത് എന്നായിരുന്നു. ഈ വാക്കു കേട്ടതും ഞാന്‍ ആ മനുഷ്യന്റെ നന്മ തൊട്ടറിഞ്ഞുവെന്ന്’ ബേബി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

READ ALSO: ബി​ജെ​പി വാ​തി​ല്‍ തു​റ​ന്നു​വ​ച്ചാ​ല്‍ പ്രതിപക്ഷത്തു നേതാക്കളല്ലാതെ മ​റ്റാ​രു​മു​ണ്ടാ​കി​ല്ലെ​ന്ന് അമിത് ഷാ

ബേബി ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘ഞാൻ കഴിഞ്ഞ ചൊവ്വാഴ്ച ബ്രോഡ്വെയിൽ കൂടി പോകുമ്പോൾ നമ്മുടെ നൗഷാദിന്റെ കട കണ്ടു.ഏതായാലും ജീവകരുണ്യം നടത്തി പ്രസിദ്ധനായ ആളല്ലേ ഒന്നു കണ്ടുകളയാം എന്നു കരുതി അവിടെ കയറി.നല്ല തിരക്കുണ്ട് ,പുതിയ ബിൽഡിങ്ങിൽ ഷോപ്പുകൾ തുടങ്ങി വരുന്നതേയുള്ളൂ ,നൗഷാദിന്റെ കട എന്നു എഴുതിയ കടയുടെ അടുത്തു തന്നെ രണ്ടു മൂന്നു കട ഇതുപോലെ ഉണ്ടെങ്കിലും ആരും അവിടേക്ക് പോകുന്നില്ല.ഞാൻ തിരക്കിൽ നൗഷാദിന്റെ തൊട്ടടുത്തു എത്തി.നൗഷാദ് ഒരു ഹോൾസെയിൽ കച്ചവടക്കാരൻ ഓർഡർ കിട്ടാൻ വേണ്ടി നൗഷാദിനോട് സംസാരിച്ചു കൊണ്ടിരിക്കുന്നു.ആ സംസാരം കേട്ടപ്പോഴാണ് ഞാൻ അമ്പരന്നു പോയത്..

ഹൊൾസെൽക്കാരനോട് നൗഷാദ് പറയുന്നു. ഞാൻ പുതിയ സ്‌റ്റോക്ക് വാങ്ങിക്കുന്നില്ല.ഉള്ളത് വിറ്റു തീർത്തു ഇവിടെ നിന്നും ഞാൻ ഫുട്ട് പാത്തു കച്ചവടത്തിലേക്കു മാറിയാലോ എന്നു ആലോചിക്കുന്നു.ഹോൾസെയിൽ കാരൻ കാരണം ചോദിച്ചപ്പോൾ നൗഷാദ് പറയുന്നു ,നാൽപതിനായിരം രൂപ വാടകക്കാണ് ഞാൻ ഈ റൂം എടുത്തത്. അടുത്തടുത്തു കട നടത്തുന്നവരും ഇതുപോലെ വാടക കൊടുക്കുന്നു ,എനിക്ക് മാത്രം തിരക്കു ഉള്ളപ്പോൾ അവർ വെറുതെ ഇരിക്കുന്നു..അതു കാണുമ്പോൾ എനിക്ക് അവരെ ഓർത്തു മനസ്സിന് സമാധാനം കിട്ടുന്നില്ല എനിക്ക് വാടകയും അതിനപ്പുറവും ലാഭം വരുമ്പോൾ അവരുടെ സ്ഥിതി ദയനീയം തന്നെ.

READ ALSO: പാകിസ്ഥാൻ സമാധാനത്തിന്റെ വെള്ളരിപ്രാവാണെന്ന ന്യായം പറഞ്ഞ പാകിസ്ഥാൻ സെനറ്ററിനെ കണ്ടം വഴി ഓടിച്ച് മറ്റുരാജ്യത്തിലെ സ്പീക്കർമാർ

അതുകൊണ്ടാണ് ഞാൻ മാറുന്നതിനെ പറ്റി ആലോചിക്കുന്നത് ഈ വാക്കു കേട്ടതും ഞാൻ ആ മനുഷ്യന്റെ നന്മ തൊട്ടറിഞ്ഞു.ഞാൻ ഇത് ഫൈസുബുക്കിൽ എഴുതണം എന്നു മനസ്സിൽ കരുതി നൗഷാദിനോട് ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചു.ഒന്നല്ല രണ്ടോ മൂന്നോ എടുത്തോളൂ എന്നു ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ഫോട്ടോ എടുത്തു വരുമ്പോൾ എന്റെ മനസ്സ് ആ നല്ല മനുഷ്യനെ അനുഗ്രഹിക്കുന്നുണ്ടായിരുന്നു.അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും ദൈവം കൂട്ടി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.’

https://www.facebook.com/photo.php?fbid=2641253402572689&set=a.196057333758987&type=3&permPage=1

READ ALSO: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് എന്തുസംഭവിച്ചാലും അതെങ്ങനെ പരിഹരിക്കാമെന്ന് നിര്‍ദേശിച്ച് സിപി ജോണ്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button