സോളാപുര്‍: പ്രതിപക്ഷ നേതാക്കൾക്കെതിരെ കടുത്ത പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി വാതില്‍ തുറന്നുവച്ചാല്‍ അവരുടെ പാര്‍ട്ടികളില്‍ പവാറും ചവാനുമല്ലാതെ മറ്റാരുമുണ്ടാകില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്‍സിപി അധ്യക്ഷനാണ് ശരത് പവാര്‍. കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രിയാണ് പ്രിഥ്വിരാജ് ചവാന്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശുശീല്കുമാര് ഷിണ്ഡെയുടെ മണ്ഡലത്തില്‍ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ പരിഹാസം.
മുഖ്യമന്ത്രി ഫഡ്നാവിസിന്റെ മഹാജനദേശ് യാത്രയുമായി ബന്ധപ്പെട്ട് സോളാപൂരില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യമന്ത്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ. അടുത്ത കാലത്ത് എന്‍സിപിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും നിരവധി നേതാക്കളാണ് ഭരണകക്ഷിയായ ശിവസേനയിലും ബിജെപിയിലും ചേര്‍ന്നത്. എന്‍സിപിയില്‍നിന്നാണ് നേതാക്കളുടെ ഒഴുക്ക് കൂടുതലായും ഉണ്ടായത്.
Post Your Comments