ന്യൂഡൽഹി ; സൗത്ത് ഏഷ്യൻ സ്പീക്കർമാരുടെ സമ്മേളനത്തിനിടെ മാലിദ്വീപ് പാർലമെന്റിൽ ഏറ്റുമുട്ടി ഇന്ത്യ-പാക് സ്പീക്കർമാർ .കശ്മീർ ജനതയെ ഇന്ത്യ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അത് തങ്ങൾക്ക് അവഗണിക്കാൻ കഴിയില്ലെന്നുമായിരുന്നു പാക് ഡെപ്യൂട്ടി സ്പീക്കർ ക്വാസിം സൂരിയുടെ പ്രസ്താവന . എന്നാൽ ഇതിനെ ശക്തമായി എതിർത്ത ഇന്ത്യൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവാൻഷ് നാരായൺ സിംഗ് കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിനെ കുറിച്ച് ഈ പരിപാടിയിൽ വാദങ്ങൾ ഉയർത്തുന്നത് തെറ്റാണെന്നും പ്രതികരിച്ചു .
സമ്മേളനവുമായി ബന്ധമില്ലാത്ത വിഷയങ്ങളാണ് പാകിസ്ഥാൻ പ്രതിനിധികൾ ഉയർത്തുന്നതെന്നും ഹരിവാൻഷ് നാരായൺ സിംഗ് പറഞ്ഞു . മാത്രമല്ല അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാൻ ഉടൻ അവസാനിപ്പിക്കണമെന്നും , ലോകം മുഴുവൻ നേരിടുന്ന ഭീഷണിയാണ് ഭീകരവാദമെന്നും സിംഗ് പറഞ്ഞു .ഇതോടെ ക്വാസിം സൂരി തന്റെ പ്രസംഗം അവസാനിപ്പിക്കുകയും പാക് സെനറ്റർ ഖുറത്ത് ഉൽ ഐൻ മാരി ഇന്ത്യയ്ക്കെതിരെ പ്രസംഗിക്കാനായി ഇരിപ്പിടത്തിൽ നിന്നും എഴുനേൽക്കുകയും ചെയ്തു .
മനുഷ്യാവകാശമില്ലാതെ സ്ത്രീകൾക്കും ,കുട്ടികൾക്കും പുരോഗമനമുണ്ടാവില്ലെന്നും , പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും , ഇന്ത്യ കശ്മീർ ജനതയുടെ … പ്രസംഗം ഇത്രയുമായപ്പോഴേയ്ക്കും മാലിദ്വീപിന്റെ സ്പീക്കർ മുഹമ്മദ് നഷീദ് ഇടപെടുകയും പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു .തുടർന്ന് സ്വന്തം ജനതയെ വംശഹത്യ ചെയ്ത രാജ്യത്തിന് സംസാരിക്കാൻ ധാർമ്മിക അവകാശമില്ലെന്ന് , ഇന്ത്യൻ ഡെപ്യൂട്ടി സ്പീക്കർ പൊട്ടിത്തെറിച്ചു .
Post Your Comments