ഔറംഗാബാദ്: മഹാരാഷ്ട്രയില്‍ എന്‍സിപിയില്‍ നിന്നു ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഉസ്മാനാബാദ് എംഎല്‍എ റാണ ജഗജിത് സിംഗ് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ പദ്മസിംഗ് പാട്ടീലിന്റെ മകനാണു ജഗജിത് സിംഗ്.
അടുത്ത കാലത്ത് എന്‍സിപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നിരവധി നേതാക്കളാണ് ഭരണകക്ഷിയായ ശിവസേനയിലും ബിജെപിയിലും ചേര്‍ന്നത്. എന്‍സിപിയില്‍നിന്നാണ് നേതാക്കളുടെ ഒഴുക്ക് കൂടുതലായും ഉണ്ടായത്.
Post Your Comments