കൊല്‍ക്കത്ത: അമേഠിയിലെ വിജയത്തിന് കാരണം ജനങ്ങളെ വോട്ടുബാങ്കായി കാണാതിരുന്നതാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. രാഷ്ട്രീയത്തില്‍ അഭിനയിക്കേണ്ട കാര്യമുള്ളതായി വിശ്വസിക്കുന്നില്ലെന്നും അത്തരത്തില്‍ അഭിനയച്ചില്ലായിരുന്നെങ്കില്‍ കാലങ്ങളായി അമേഠി പിടിച്ചെടുത്ത കുടുംബത്തിന് പരാജയപ്പെടേണ്ടി വരില്ലായിരുന്നുവെന്നും സ്‌മൃതി പറയുകയുണ്ടായി.
Read also: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലെ വനിതാ ശിശുവികസന പദ്ധതികൾ വിലയിരുത്തി
അമേഠിയിലെ തന്‍റെ ആദ്യ മത്സരത്തില്‍ മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകളാണ് ലഭിച്ചത്. ഇത് പ്രചോദനമായി. ചെളിയില്‍ നിന്നും ധാന്യങ്ങള്‍ പെറുക്കി കഴിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. ഭക്ഷണം പോലുമില്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവരെ വോട്ടുബാങ്കായി കാണാതെ അവര്‍ക്കൊപ്പം സുഹൃത്തും കുടുംബത്തിലെ അംഗവുമൊക്കയായി നിലകൊള്ളുകയാണ് താൻ ചെയ്തതെന്നും സ്‌മൃതി ഇറാനി കൂട്ടിച്ചേർത്തു.
Post Your Comments