Latest NewsKerala

കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലെ വനിതാ ശിശുവികസന പദ്ധതികൾ വിലയിരുത്തി

തിരുവനന്തപുരം: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലെ വനിതാ ശിശുവികസനത്തിന്റെ വിവിധ പദ്ധതികൾ വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു മന്ത്രി അവലോകന യോഗത്തിൽ പങ്കെടുത്തത്. പോഷൺ അഭിയാൻ, വൺ സ്‌റ്റോപ്പ് സെന്റർ, ബേഠി ബച്ചാവോ ബേഠി പഠാവോ, പ്രധാനമന്ത്രി മാതൃവന്ദന യോജന എന്നീ പദ്ധതികളെ കുറിച്ചും സ്മൃതി ഇറാനി വിലയിരുത്തി.

ALSO READ: ശശി തരൂർ മോദി പ്രശംസ: മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമര്‍ശനം

വൺ സ്‌റ്റോപ്പ് സെന്റർ ആറ് ജില്ലകളിൽ പ്രവർത്തനം ആരംഭിച്ചതായും മറ്റു ജില്ലകളിൽ ഈ മാസം ആരംഭിക്കുമെന്നും കെ.കെ.ശൈലജ അറിയിച്ചു. ഡിജിറ്റൽ ഇന്ത്യ, റിന്യൂവബിൾ എനർജി എന്നിവ സ്മാർട്ട് അങ്കണവാടി പദ്ധതിയുമായി സംയോജിപ്പിക്കാവുന്നതാണെന്നു നിർദേശിച്ചു.

ALSO READ: രാജ്യത്തെ ബാങ്കു തട്ടിപ്പുകളുടെ എണ്ണത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം വർധന; കണക്കുകൾ ഇപ്രകാരം

ഗർഭിണികളായ സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ പോഷകാഹാരം പ്രാദേശികമായ ഭക്ഷ്യ വസ്തുക്കളിൽ നിന്നു കണ്ടെത്തണമെന്നും കേന്ദ്രമന്ത്രി നിർദേശിച്ചു. കേരളത്തിലെ ആദിവാസി സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതി യോഗം ചർച്ച ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button