കൊല്‍ക്കത്ത: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ തോല്‍വിയ്ക്ക് പിന്നിലെ കാരണങ്ങള്‍ എടുത്തു പറഞ്ഞ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളെ വെറും വോട്ടുബാങ്ക് ആയി കാണാതിരുന്നതാണ് തന്റെ ജയത്തിനു കാരണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു .കാലങ്ങളായി കയ്യില്‍ വച്ചിരുന്ന അമേഠി മണ്ഡലത്തിലെ ജനങ്ങളെ അവഗണിച്ചവരെ ജനം തോല്‍പ്പിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി .
Read Also : ലോക്സഭാ തെരഞ്ഞെടുപ്പ്; അമേഠിയിലെ തോൽവിക്ക് കാരണം വെളിപ്പെടുത്തി രാഹുൽ ഗാന്ധി
അമേഠിയിലെ ജനങ്ങള്‍ക്ക് തന്നെ വേണമെന്നതിന് 2014 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ തെളിവാണെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ തന്റെ ആദ്യ മത്സരത്തില്‍ മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകളാണ് ലഭിച്ചത്. ഈ പ്രചോദനമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ കൂടുതല്‍ ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ പ്രേരണ നല്‍കിയത് ,സ്മൃതി സൂചിപ്പിച്ചു.
പ്രധാനപ്പെട്ട ഒരു കുടുംബത്തിലെ അംഗം,എഴുപതു വര്‍ഷത്തോളം രാജ്യം ഭരിച്ച പാര്‍ട്ടിയുടെ സമുന്നത നേതാവ്. എല്ലാം ആയിരുന്നിട്ടും സ്വന്തം മണ്ഡലത്തിലെ ദാരിദ്ര്യം നീക്കാന്‍ രാഹുലിനായില്ല .
Post Your Comments