തൃശ്ശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വീണ്ടും സമരം. നാട്ടുകാരുടെ സൗജന്യ യാത്ര നിഷേധിച്ചതിനെതിരെയാണ് സമരം. തുടര്‍ച്ചയായി വാഹനങ്ങള്‍ പ്ലാസ വഴി പ്രവേശപ്പിച്ചാണ് സമരം നടത്തുന്നത്. പാലിയേക്കര ടോള്‍ പ്ലാസയുടെ സമീപപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് സൗജന്യമായി പോകാന്‍ അനുവാദമുണ്ടായിരുന്നു.
Read Also : ഹെല്‍മറ്റ് ഉപയോഗിക്കാത്തത് മുടി കൊഴിയുന്നതിനാൽ; യുവാക്കളെ ട്രോളി യതീഷ് ചന്ദ്ര
എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സമീപ പ്രദേശങ്ങളിലുള്ളവരും ടോള്‍ അടച്ചാണ് യാത്ര ചെയ്തിരുന്നത്. കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകുന്നത് മുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകാന്‍ വരെ ടോള്‍ അടയ്ക്കേണ്ട അവസ്ഥയാണ് ഇവര്‍ നേരിടുന്നത്. ഒരു തവണ രണ്ട് ഭാഗത്തേക്ക് പോകാന്‍ 105 രൂപയാണ് അടയ്ക്കേണ്ടത്. പ്രദേശത്തെ എല്ലാ വീടുകളിലെയും ആളുകള്‍ ടോള്‍ അടയ്ക്കേണ്ടി വന്നതോടെ നാട്ടുകാര്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്
Post Your Comments