Latest NewsKerala

കെ എം മാണിയുടെ സഹോദരന്റെ മകൻ ബി ജെ പിയിൽ ചേർന്നു : പാലായില്‍ പാര്‍ട്ടി വിജയിക്കുമെന്നതിന്‍റെ സൂചനയാണെന്നു പി എസ് ശ്രീധരന്‍ പിള്ള

പാലക്കാട്: കെ എം മാണിയുടെ സഹോദരന്റെ മകൻ ബി ജെ പിയിൽ ചേർന്നു. അദ്ദേഹം ബിജെപിയിൽ ചേർന്നത് പാര്‍ട്ടി വിജയിക്കുമെന്നതിന്‍റെ സൂചനയാണെന്നു സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. സംസ്ഥാന നേതൃത്വം നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്ന് കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരി, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് എസ് ജയസൂര്യൻ , പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടം എന്നിവരുടെ പേരാണ് പട്ടികയിൽ ഉള്ളത്. ഇവരിൽ എൻ ഹരിയുടെ പേരിനാണ് മുൻ‌തൂക്കം.

Also read : ബിജെപി എം പിക്ക് നേരെ തൃണമൂൽ ആക്രമണം, കാർ തകർത്തു : പരിക്കേറ്റ എംപി ചികിത്സയിൽ

ആരിഫ് മുങമ്മദ് ഖാനെ ഗവര്‍ണറായി തെരഞ്ഞെടുത്തതിനെ ബിജെപി സ്വാഗതം ചെയ്യുന്നു. ഗവര്‍ണര്‍ നിയമനത്തിന്‍റെ പേരില്‍ ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നു. തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്‍റെ വക്താവാണ് ആരിഫ് മുഹമ്മദ് ഖാന്‍. ലിംഗനീതിക്കായി പദവികള്‍ വലിച്ചെറിഞ്ഞ് പോരാടുന്ന വ്യക്തിയാണദ്ദേഹമെന്നും . പി സദാശിവത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ഒരെതിര്‍പ്പും അതൃപ്തിയും ഇല്ല എന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button