കണ്ണൂർ : കോൺഗ്രസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായി കേരളത്തിലെ കോൺഗ്രസ് മാറിയെന്നു അദ്ദേഹം ആരോപിച്ചു. പ്രളയ സഹായം കേന്ദ്രം നിഷേധിച്ചപ്പോൾ കോൺഗ്രസ് മിണ്ടിയില്ല. ബിജെപി അനുകൂല സംഘത്തിന് കോൺഗ്രസ് കീഴടങ്ങി. പ്രളയാനന്ത സാഹചര്യത്തില്‍, വിദേശ സഹായം സ്വീകരിക്കരുതെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ എടുത്തപ്പോഴും കോൺഗ്രസ് എതിർത്തില്ല. കേന്ദ്രസര്‍ക്കാര്‍ ഫെഡറൽ സംവിധാനത്തെ തകർക്കുകയാണ്. ജമു കാശ്മീരിൽ തരിഗാമിയെ പോലെ ഒരു നേതാവിനെ ഹേബിയസ് ഹർജിയിലൂടെ കാണണ്ട സ്ഥിതി വന്നു. ഭരണ ഘടനക്ക് എന്ത് സംഭവിച്ചുവെന്ന് ആലോചിക്കണമെന്നും,കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുകയാണെന്നും പിണറായി വിജയന്‍ വിമർശിച്ചു.
Post Your Comments