
സിര്‍സ•സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഒന്നാം ക്ലാസുകാരനെതിരെ കേസെടുത്തു. ഹരിയാനയിലെ സിര്‍സ പട്ടണത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയ്ക്കെതിരെയാണ് കേസ്.
സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിവരമറിയിക്കുമ്പോഴാണ് സംഭവത്തെക്കുറിച്ച് പോലീസ് അറിയുന്നത്.
ഇരയായ പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പോക്സോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഉച്ച ഭക്ഷണ ഇടവേളയ്ക്കിടെ തന്റെ മകളെ സഹപാഠിയായ വിദ്യാര്‍ത്ഥി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ഇരയുടെ മാതാവ് പരാതിയില്‍ പറഞ്ഞതായി ഡി.വൈ.എസ്.പി രാജേഷ് കുമാര്‍ പറഞ്ഞു.
ഇരയായ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ പോലീസ് ഉടന്‍ സ്കൂളിലേക്ക് തിരിച്ചറിയലിനായി കൊണ്ടുപോകുമെന്നും രാജേഷ് കുമാര്‍ പറഞ്ഞു.
ഒരു കുട്ടി ഏഴ് വയസില്‍ താഴെയാണെങ്കിൽ നിയമപ്രകാരം ശിക്ഷ നൽകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments