ThiruvananthapuramLatest NewsKeralaNewsCrime

കോളേജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്ന സംഭവം: ഇതൊന്നും പ്രണയമല്ല, കർശന നിലപാടെടുത്ത് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം അതിക്രൂരവും നിഷ്ഠൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യ-വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ്.

Also Read: നിക്ഷേപ സൗഹൃദ രാജ്യം: ഇന്ത്യയിലേക്ക് ലോകരാജ്യങ്ങളെ നിക്ഷേപം നടത്താൻ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

‘പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രണയം നിരസിച്ചാല്‍ കൊന്നു കളയുക എന്നത് എത്ര ക്രൂരവും നീചവുമായ മാനസികാസ്ഥയാണ്. പ്രണയമെന്ന് അതിനെ വിളിക്കാന്‍ കഴിയില്ല അതിശക്തമായ ഒരു പൊതുബോധം, യുവതയുടെ പൊതുബോധം അങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് അനിവാര്യമാണ്. സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉള്ളവര്‍ക്കുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വനിത ശിശു വികസനവകുപ്പ് ശക്തമാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് സമീപ കാലഘട്ടത്തില്‍.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും കൗണ്‍സിലര്‍മാരുടെ സേവനവും കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള പ്രശ്‌നങ്ങളിലോ ഭീഷണികളിലോ അകപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് വനിത ശിശുവികസന വകുപ്പിന്റെ മിത്ര 181 ഹെല്‍പ് ലൈനില്‍ ബന്ധപ്പെടാവുന്നതാണ്. പോലീസിന്റെയും നിയമപരമായിട്ടുള്ളതുമായ സഹായവും വനിതാ ശിശു വികസന വകുപ്പ് ഉറപ്പാക്കുന്നതാണ്’- മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button