Latest NewsKerala

പൊലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു

തിരുവനന്തപുരം: കേരള പൊലീസ് സേനയിൽ ആത്മഹത്യ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു. പൊലീസുകാരുടെ മാനസിക സംഘർഷവും മേലുദ്യോഗസ്ഥരുടെ പെരുമാറ്റവും യോഗത്തിൽ ചർച്ചയാകും.

ALSO READ: സംസ്ഥാനത്തെ 27 തദ്ദേശ വാര്‍ഡുകളില്‍ ചൊവ്വാഴ്ച്ച ഉപതിരഞ്ഞെടുപ്പ്

ഐപിഎസ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളെയാണ് യോഗത്തിന് വിളിച്ചിരിക്കുന്നത്. സെപ്തംബർ അഞ്ചിന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം. കഴിഞ്ഞ ഒന്നരമാസത്തിനിടെ നാല് പൊലീസുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.

അടൂർ കെഎപി ബറ്റാലിയനിലെ വനിതാ കോൺസ്റ്റബിൾ ഹണി രാജ് (27) ആഗസ്റ്റ് 22 നാണ് ആത്മഹത്യ ചെയ്തത്. ഹണിയെ റാന്നി വലിയകുളത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആഗസ്റ്റ് 20 നാണ് ആലുവ തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പി.സി ബാബു വീട്ടിൽ തൂങ്ങിമരിച്ചത്. ജോലി സംബന്ധമായ സമ്മർദ്ദങ്ങളെ തുടർന്നാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് ആരോപണമുയർന്നിട്ടും ഇതേപ്പറ്റി അന്വേഷണമൊന്നുമുണ്ടായില്ല.

ALSO READ: പാലാ ഉപതിരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു

പാലക്കാട് എ.ആർ ക്യാമ്പിലെ പൊലീസുകാരനായ കുമാർ ജൂലായ് 25 നാണ് ജീവനൊടുക്കിയത്. സഹപ്രവർത്തകരുടെ മാനസികപീഡനങ്ങളെ തുടർന്നായിരുന്നു ആത്മഹത്യ. ആഗസ്റ്റ് 8 നാണ് ആലുവ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പൗലോസ് ജോണിനെ പൊലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് മേൽ സിഐ അമിത ജോലിഭാരം അടിച്ചേൽപ്പിച്ചിരുന്നതായി പൗലോസ് ജോണിന്റെ സഹപ്രവർത്തകർ തന്നെ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button