തിരുവനന്തപുരം•പത്ത് ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാര്‍ഡുകകളില്‍ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 03) ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡിലും തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കളമശ്ശേരി, ഷൊര്‍ണ്ണൂര്‍, പാലക്കാട് മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5-ന് അവസാനിക്കും. ബുധനാഴ്ച (സെപ്റ്റംബര്‍ 04) രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.
ALSO READ: പാലാ ഉപതിരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു
വോട്ട് ചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോപതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പിന് ആറു മാസത്തിന് മുമ്പ് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.
തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍, പോത്തന്‍കോട് ബ്ലോക്ക്പഞ്ചായത്തിലെ കണിയാപുരം, കാരോട് ഗ്രാമ പഞ്ചായത്തിലെ കാന്തള്ളൂര്‍, ചെങ്കലിലെ മര്യാപുരം, കുന്നത്തുകാലിലെ നിലമാമൂട്, അമ്പൂരിയിലെ തുടിയംകോണം, പോത്തന്‍കോടിലെ മണലകം, പാങ്ങോടിലെ അടപ്പുപാറ, കൊല്ലം ജില്ലയില്‍ കുണ്ടറ ഗ്രാമ പഞ്ചായത്തിലെ റോഡ് കടവ്, കുളക്കടയിലെ മലപ്പാറ, പത്തനംതിട്ട ജില്ലയില്‍ നാറാണം മൂഴി ഗ്രാമ പഞ്ചായത്തിലെ കക്കുടുമണ്‍, ഇടുക്കി ജില്ലയില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കൊന്നത്തടി, എറണാകുളം ജില്ലയില്‍ കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഉണിച്ചിറ, മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പെരുമ്പിള്ളി, തൃശൂര്‍ ജില്ലയില്‍ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുഴൂര്‍, പാലക്കാട് ജില്ലയില്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഷൊര്‍ണൂര്‍ ടൗണ്‍, പാലക്കാട് മുനിസിപ്പാലിറ്റിയിലെ നരികുത്തി, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മുന്നൂര്‍ക്കോട് നോര്‍ത്ത്, തെങ്കരയിലെ മണലടി, പല്ലശ്ശനയിലെ മഠത്തില്‍ക്കളം, നെല്ലിയാമ്പതിയിലെ പുലയമ്പാറ, മലപ്പുറം ജില്ലയില്‍ മങ്കട ഗ്രാമപഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ്, നന്നംമുക്കിലെ പെരുമ്പാള്‍, കോഴിക്കോട് ജില്ലയില്‍ മേലടി ബ്ലോക്ക് പഞ്ചായത്തിലെ തിക്കോടി, കുന്ദമംഗലത്തിലെ പൂവാട്ടുപറമ്പ്, കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ പടിയക്കണ്ടി, കാസര്‍ഗോഡ് ജില്ലയില്‍ ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ കാരക്കാട് എന്നീ വാര്‍ഡുകളിലാണ് ചൊവ്വാഴ്ച (സെപ്റ്റംബര്‍ 3-ന്) ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments