Latest NewsKerala

പാലാ ഉപതിരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു

പാലാ : അനശ്ചിതത്വങ്ങൾക്കൊടുവിൽ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു. കേരള കോൺഗ്രസിന്റെ ജോസ് ടോം പുലികുന്നേലാണ് സ്ഥാനാർത്ഥിയാകുക. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഏഴംഗ സമിതിയാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായ ഇദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകില്ല.

Also read : കെ എം മാണിയുടെ സഹോദരന്റെ മകൻ ബി ജെ പിയിൽ ചേർന്നു : പാലായില്‍ പാര്‍ട്ടി വിജയിക്കുമെന്നതിന്‍റെ സൂചനയാണെന്നു പി എസ് ശ്രീധരന്‍ പിള്ള

10 വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് അംഗമായിരുന്ന ജോസ് ടോം ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമാണ്. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്. ജില്ല കൗണ്‍സില്‍ മെംബര്‍, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മെംബര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

അതേസമംയം ടോം പുലിക്കുന്നേലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പി.ജെ ജോസഫ് രംഗത്തു വന്നു. പാലായില്‍ ജോസ് ടോം പുലിക്കുന്നേല്‍ മത്സരിക്കുന്നത് അംഗീകരിക്കില്ലെന്ന് ജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button