ആര്‍എസ്എസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഹബീപ്പൂര്‍ ഗ്രാമത്തിലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചുമതലയുള്ള സോംപാല്‍ സൈനിയ്ക്കാണ് വെടിയേറ്റത്.
ഇയാളെ ഗുരുതരാവസ്ഥയില്‍ മീററ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഫുഗാന സര്‍ക്കിള്‍ ഓഫീസര്‍ സിദ്ധാര്‍ത്ഥ് തോമര്‍ അറിയിച്ചു. അക്രമികള്‍ വെടിയുതിര്‍ത്തപ്പോള്‍ സൈനി വയലുകളിലേക്ക് മറഞ്ഞിരുന്നു. കുറ്റവാളികളെ പിടികൂടാനുള്ള തിരച്ചില്‍ ആരംഭിച്ചുവെന്നും സിദ്ധാര്‍ത്ഥ് തോമര്‍ വ്യക്തമാക്കി.
READ ALSO: റോഡ് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി കീശകീറും- പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍
Post Your Comments