Latest NewsIndiaInternational

അരുന്ധതി റോയ് നിങ്ങൾക്കറിയുമോ? ബലൂച് ജനങ്ങള്‍ക്കു നേരെ പാക് സൈന്യത്തിന്റെ കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്; ലിബറേഷന്‍ ഫ്രണ്ട് പ്രസിഡന്റിന്റെ വിമർശനം ഇങ്ങനെ

ഇസ്ലാമബാദ്: ഇന്ത്യൻ സൈന്യത്തിനെതിരെ ഗുരുതര വിമർശനമുയർത്തിയ അരുന്ധതി റോയിക്കെതിരെ ബലൂച് ലിബറേഷന്‍ ഫ്രണ്ട്.

ALSO READ: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലെ വനിതാ ശിശുവികസന പദ്ധതികൾ വിലയിരുത്തി

“അരുന്ധതി റോയ് നിങ്ങൾക്കറിയുമോ? ബലൂച് ജനങ്ങള്‍ക്കു നേരെ പാക് സൈന്യത്തിന്റെ കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്” ബലൂച് ലിബറേഷന്‍ ഫ്രണ്ട് പ്രസിഡന്റ് ഡോ. അള്ളാ നാസര്‍ ബലൂച് പ്രതികരിച്ചു.

പാക്കിസ്ഥാനില്‍ സ്വന്തം സൈന്യത്തിന്റെ അഴിഞ്ഞാട്ടമാണ് നടന്നു വരുന്നത്. ബലൂച് ജനങ്ങള്‍ക്കു നേരെ പാക് സൈന്യത്തിന്റെ കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യത്തിനായി ബലൂച് അലമുറയിടുകയാണ്. ഇതൊന്നും തിരിച്ചറിയാതെയാണ് അരുന്ധതി റോയിയുടെ പ്രസ്താവനയെന്നും ബലൂച് ലിബറേഷന്‍ ഫ്രണ്ട് പ്രിസിഡന്റ് ഡോ. അള്ളാ നാസര്‍ ബലൂച് അറിയിച്ചു.

ALSO READ: പ്രമുഖ കാർ റേസറും, ടെലിവിഷന്‍ താരവുമായ ജെസ്സി കോംപ്സ് അപകടത്തിൽ മരിച്ചു

1971ലെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ അഴിഞ്ഞാട്ടങ്ങളെ കുറിച്ച അരുന്ധതി റോയിക്ക് അറിയാമോ? ലക്ഷക്കണക്കിന് ബംഗാളി സ്ത്രീകളേയാണ് അന്ന് പാക് സൈന്യം പീഡിപ്പിച്ചത്. അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ കശ്മീര്‍ പോലുളള പ്രദേശങ്ങളിലെ ജനങ്ങളെ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും പാക്കിസ്ഥാന്‍ ജനങ്ങള്‍ക്ക് നേരെ സൈന്യത്തെ വിന്യസിച്ചിട്ടില്ലെന്ന 2011ലെ അരുന്ധതി റോയിയുടെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. തുടർന്ന് അരുന്ധതി റോയ് മാപ്പ് പറയുകയുണ്ടായി

shortlink

Related Articles

Post Your Comments

Related Articles


Back to top button