തിരുവനന്തപുരം : കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ രാജ്യത്തെ ബാങ്കുകളുടെ ലയന പ്രഖ്യാപനത്തിൽ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക പ്രതിസന്ധിക്ക് ബാങ്കുകളുടെ ലയനം പരിഹാരമാകില്ലെന്ന് തോമസ് ഐസക് പറഞ്ഞു. രാജ്യത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണുള്ളത്. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രാജ്യം വലിയ ആപത്തിലേക്ക് പോകുമെന്നും ബാങ്കുകളുടെ ലയനത്തിനോട് സംസ്ഥാന സർക്കാരിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക രംഗത്തെ ശക്തമായ അടിത്തറയുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് രാജ്യത്തെ ബാങ്കുകൾ ലയിപ്പിക്കുന്ന നടപടിയിലേക്ക് സർക്കാർ കടക്കുന്നത്. ഇതിനാൽ പത്തു ബാങ്കുള്‍ ലയിച്ച് നാലായി മാറും. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറ്റും. കനാറാ, സിന്‍ഡിക്കേറ്റ് എന്നീ ബാങ്കുകള്‍ ഒന്നാകും. യൂണിയന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക് എന്നിവയും ഇന്ത്യാ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയും പരസ്‌പരം ലയിക്കും. ഇതോടെ 27 പൊതുമേഖലാ ബാങ്കുകളിൽ നിന്നും ഇനി 12 ബാങ്കുകൾ മാത്രം.
പഞ്ചാബ് നാഷണൽ ബാങ്കും ഓറിയന്‍റൽ ബാങ്കും യുണൈറ്റഡ് ബാങ്കും ഒന്നിക്കുന്നതിലൂടെ ഇന്ത്യയിലെ രണ്ടാമത്തെ പുതിയ ബാങ്കായി മാറും. പഞ്ചാബ് നാഷണൽ ബാങ്കായിരിക്കും ആങ്കർ ബാങ്ക്. കനറാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവയുടെ ലയനത്തിൽ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പൊതുമേഖലാ ബാങ്കാകും. 15.2 ലക്ഷം കോടി രൂപയാകും ആകെ മൊത്തം ബാങ്കിംഗ് വ്യാപാരം. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക് കോർപ്പറേഷൻ ബാങ്ക് എന്നിവയെ ലയിപ്പിക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ പൊതുമേഖലാ ബാങ്കായിരിക്കുമിത്. 14.6 ലക്ഷം കോടിയാകും ഈ ബാങ്കിന്‍റെ മൊത്തം വ്യാപാരം. ഇന്ത്യൻ ബാങ്കും അലഹാബാദ് ബാങ്കും ലയിപ്പിച്ചാൽ രാജ്യത്തെ ഏഴാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായി മാറും. ബാങ്കിന്‍റെ മൊത്തം ബാങ്കിംഗ് ബിസിനസ് 8.08 ലക്ഷം കോടി രൂപയാകും.
also read : ചന്ദ്രയാന്‍-2 ചരിത്ര കുതിപ്പിലേയ്ക്ക് : നാലാംഘട്ട ഭ്രമണപഥ മാറ്റം വിജയകരം
ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയെല്ലാം ലയിപ്പിച്ചപ്പോഴുണ്ടായ പ്രധാന നടപടികളെല്ലാം കുറ്റങ്ങളും കുറവും തീർത്ത് ഈ ബാങ്കിംഗ് പരിഷ്കാരങ്ങളിലും നടപ്പാക്കും. വളർച്ച ലക്ഷ്യമാക്കി 55,200 കോടി രൂപ ബാങ്കുകൾക്ക് കൈമാറും. ചീഫ് റിസ്ക്ക് ഓഫീസർ തസ്തിക ബാങ്കുകളിൽ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ബാങ്കുകൾ ഭാവനവായ്പയുടെ പലിശ നിരക്കുകൾ കുറച്ചു തുടങ്ങി. 250 കോടിക്ക് മുകളിലുള്ള ബാങ്ക് വായ്‌പകൾ പ്രത്യേകം നിരീക്ഷിക്കും. ബാങ്കുകളുടെ കിട്ടാക്കടത്തിൽ ഒരുലക്ഷത്തി ആറായിരം കോടി രുപയുടെ കുറവുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments