വാഷിംഗ്ടണ്‍ : പാകിസ്ഥാനില്‍ ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അല്ല , അത് ആരെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. അമേരിക്കയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദവിയേറ്റതോടെ പാക്കിസ്ഥാനിലെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ വിഷയങ്ങളില്‍ പാക്ക് സൈന്യമാണ് തീരുമാനം എടുക്കുന്നതെന്ന് യുഎസ് പ്രതിനിധിസഭയിലെ ഗവേഷണ വിഭാഗം.
പാക്കിസ്ഥാനിലെ പൊതു തിരഞ്ഞെടുപ്പ് വേളയില്‍ ഇമ്രാന് സഹായകമാകും വിധം ആഭ്യന്തര രാഷ്ട്രീയ തലങ്ങളില്‍ സേന ഇടപെടല്‍ നടത്തി. നവാസ് ഷെരീഫിനെ പുറത്താക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇത്. അഴിമതി ഇല്ലാതാക്കിയും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും ‘നവ പാക്കിസ്ഥാന്‍’ നിര്‍മിക്കുമെന്നു വാഗ്ദാനം ചെയ്താണ് ഇമ്രാന്‍ ഭരണത്തിലെത്തിയത്. മികച്ച വിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും ഉറപ്പാക്കി ‘ക്ഷേമ രാഷ്ട്രം’ സൃഷ്ടിക്കുകയെന്ന ആശയമാണ് ഇമ്രാന്‍ അവതരിപ്പിച്ചതെങ്കിലും രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രയാസം ഇതെല്ലാം തകിടം മറിച്ചു. പുതുതായി വിദേശ ധനസഹായം തേടിയും സര്‍ക്കാരിന്റെ ചെലവു കുറച്ചും പിടിച്ചുനില്‍ക്കാനുളള സാഹചര്യമാണ് ഇത് പാക്കിസ്ഥാന് സൃഷ്ടിച്ചതെന്നു റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
Post Your Comments