ന്യൂഡല്‍ഹി: ആരോഗ്യമുള്ള ഇന്ത്യന്‍ ജനതയെ വാര്‍ത്തെടുക്കാന്‍ ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്റു’മായി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഫിറ്റ്‌നെസ് ലോഗോ പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയത്തിന്റെ പടികള്‍ താണ്ടണമെങ്കില്‍ ആരോഗ്യം വേണം. ശരീരം ആരോഗ്യമുള്ളതാണെങ്കില്‍ മനസും അങ്ങനെ തന്നെയാകും. സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യരെ മടിയന്മാരാക്കി മാറ്റി. ജനങ്ങള്‍ നടത്തം നന്നേ കുറച്ചു. ആരോഗ്യത്തെക്കിച്ച് സംസാരിക്കുന്നവര്‍ പലപ്പോഴും തീന്‍മേശയില്‍ അത് പാലിക്കാറില്ലെന്നും ‘സ്വച്ഛ് ഭാരത്’ ക്യാംപെയിന്‍ പോലെ ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്റും” സ്വീകരിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ ഈ മാസം 25നാണ് ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ലോക ബാഡ്മിന്റണ്‍ ജേതാവ് പി.വി.സിന്ധു, അത്‌ലറ്റ് ഹിമാ ദാസ്, ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങള്‍ പദ്ധതിയുടെ പ്രചാരണത്തില്‍ പങ്കാളികളായി.
Post Your Comments