കൊച്ചി: പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച അഴിമതിക്കേസില്‍ നിര്‍മ്മാണക്കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയലിനെയും മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ തന്നെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയായിരുന്നു ഇവരെ ചോദ്യം ചെയ്തത്.
സുമിത് ഗോയല്‍ ഉള്‍പ്പെടെ 17 പേരെ പ്രതിയാക്കിയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. സുമിത് ഗോയലിന്റെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും രേഖകളും വിജിലന്‍സ് പിടിച്ചെടുക്കുകയും ബാങ്ക് അക്കൗണ്ടില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം കൈമാറിയോ എന്നതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. മന്തിമാര്‍ ഉള്‍പ്പെടെ കോഴ കൈപ്പറ്റിയതായി വിജിലന്‍സ് സംശയിക്കുന്നുണ്ട്. ഇവരുടെ അക്കൗണ്ട് വിവരങ്ങളും വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്റ് ബ്രിഡ്ജ്സ് ഡലലപ്മെന്റ് കോര്പ്പറേഷന് പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്. ഇതില്‍ സൂരജിനെപ്പോലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചുവെന്നാണ് കണ്ടെത്തല്‍.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടി.ഒ. സൂരജിന്റെ 8.8 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. നാല് വാഹനങ്ങളുും 23 ലക്ഷം രൂപയും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ടി.ഒ.സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. പത്തുവര്‍ഷത്തിനിടെ 314 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നു വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. സൂരജിനു വരുമാനത്തേക്കാള്‍ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്നും 2016ല്‍ വിജിലന്‍സ് ലോകായുക്തയെ അറിയിച്ചിരുന്നു.
Post Your Comments