തിരുവനന്തപുരം : നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബാങ്കുകള്‍ക്ക് കത്ത് നല്‍കി. 6 അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് കത്തിലാവശ്യപ്പെട്ടത്. സാമ്പത്തിക ക്രമക്കേട് കേസിലാണ് ക്രൈംബ്രാഞ്ച് നടപടി.
യു.എന്‍.എയുടെ അക്കൌണ്ടുകള്‍ വഴി 3.5 കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന കേസിലാണ്് ക്രൈംബ്രാഞ്ച് ശക്തമായ നടപടിയുമായി മുന്നോട്ട് പോയത്. സംഘടനയുടെ 6 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് 4 സ്വകാര്യ ബാങ്കുകള്‍ക്കാണ് അന്വേഷണ സംഘം കത്ത് നല്‍കിയിരിക്കുന്നത് . ക്രമക്കേട് നടന്ന അക്കൗണ്ടുകള്‍ വഴി ഇപ്പോഴും ഇടപാടുകള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. കേസില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയത്.
Post Your Comments