KeralaLatest News

നഴ്‌സുമാരുടെ സംഘടനയുടെ അക്കൗണ്ടുകള്‍ മരവിപ്പിയ്ക്കാന്‍ നീക്കം : ബാങ്കുകള്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം : നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബാങ്കുകള്‍ക്ക് കത്ത് നല്‍കി. 6 അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് കത്തിലാവശ്യപ്പെട്ടത്. സാമ്പത്തിക ക്രമക്കേട് കേസിലാണ് ക്രൈംബ്രാഞ്ച് നടപടി.

Read Also : പാലാരിവട്ടം പാലം അഴിമതി; ടി.ഒ സൂരജിന് വരുമാനത്തേക്കാള്‍ മൂന്നിരട്ടി സമ്പാദ്യം, കോഴ വാങ്ങിയവരില്‍ മന്ത്രിമാരും;വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ

യു.എന്‍.എയുടെ അക്കൌണ്ടുകള്‍ വഴി 3.5 കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന കേസിലാണ്് ക്രൈംബ്രാഞ്ച് ശക്തമായ നടപടിയുമായി മുന്നോട്ട് പോയത്. സംഘടനയുടെ 6 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് 4 സ്വകാര്യ ബാങ്കുകള്‍ക്കാണ് അന്വേഷണ സംഘം കത്ത് നല്‍കിയിരിക്കുന്നത് . ക്രമക്കേട് നടന്ന അക്കൗണ്ടുകള്‍ വഴി ഇപ്പോഴും ഇടപാടുകള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. കേസില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button