
ട്രിച്ചി•പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം നേതാവിന്റെ പോലീസ് അറസ്റ്റ് ചെയ്തു.
ട്രിച്ചിയിലെ മര്‍സിംഗപേട്ട് സ്വദേശിയായ എം മൊഹമ്മദ് ഷെറീഫ് (24) നെയാണ് പെരമ്പലൂര്‍ ജില്ലയിലെ മംഗലമേട് പോലീസ് അറസ്റ്റ് ചെയ്തത്.
ട്രിച്ചിയിലെ മാർസിങ്‌പേട്ടിലെ എം മുഹമ്മദ് ഷരീഫിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരവിനോടുള്ള അനുസരണക്കേട്, ഒരു പൊതുസേവകനെ ഭീഷണിപ്പെടുത്തി, സമാധാന ലംഘനം, ക്രിമിനൽ ഭീഷണി എന്നിവയ്ക്ക് കേസെടുത്തു.
പെരമ്പലൂരിലെ ലബ്ബൈകുഡിക്കാട്ടിൽ നടന്ന യോഗത്തില്‍ വച്ചാണ് മൊഹമ്മദ് മോശം പരാമര്‍ശം നടത്തിയത്. . ആഗസ്റ്റ് 23 ന് രാത്രിയായിരുന്നു യോഗം. ആർട്ടിക്കിൾ 370 പിന്‍വലിച്ചതിനെതിരെയാണ് ഇയാള്‍ മോദിക്കും അമിത് ഷായ്‌ക്കുമെതിരെ മോശം പരാമർശം നടത്തിയത്.
അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഇന്റലിജൻസ് അന്വേഷണം നടത്താന്‍ പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. വീഡിയോ വിശകലനം ചെയ്ത ശേഷം ഓഗസ്റ്റ് 26 നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Post Your Comments