ന്യൂഡല്‍ഹി: ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് ‘ഫിറ്റ് ഇന്ത്യ മൂവ്മെന്‍റ്’ പദ്ധതി പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു. ആരോഗ്യമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാ പൗരന്‍മാരേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്കായിരുന്നു ഉദ്ഘാടന പരിപാടി.
ദൈനംദിന ജീവിതത്തിനിടയില്‍ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ട നുറുങ്ങുകള്‍ പ്രധാനമന്ത്രി പരിപാടിയില്‍ നല്‍കുമെന്ന് കേന്ദ്ര കായിക സെക്രട്ടറി ആര്‍ എസ് ജുലാനിയ പറഞ്ഞു. ഇതൊരു പ്രചാരണമല്ല മറിച്ച് ഒരു മുന്നേറ്റമാണ്. ദൈനംദിന പ്രവൃത്തികള്‍ക്കിടയില്‍ ചെയ്യാന്‍ കഴിയുന്ന ലളിതമായ ആശയങ്ങളാണ് മുന്നോട്ട് വെയ്ക്കുന്നത്.
‘സ്വയം ആരോഗ്യത്തോടെയിരിക്കാന്‍ നിങ്ങള്‍ക്ക് ജിമ്മിന്‍റെ ആവശ്യമൊന്നും ഇല്ല. പടികള്‍ കയറുക, കളിക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങള്‍ ചെയ്താല്‍ മതി. പരമാവധി ആളുകള്‍ ഇതിനോട് സഹകരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’- അദ്ദേഹം പറഞ്ഞു.
ALSO READ: പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷിച്ചു; ജാഗ്രതാ നിര്‍ദ്ദേശം
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ ഈ മാസം 25-നാണ് പദ്ധതിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. കേരളത്തിലടക്കം നിരവധി സ്‌കൂളുകളിലും കോളേജുകളും പരിപാടിയുടെ ലൈവ് ടെലികാസ്റ്റിങ് നടത്തുന്നുണ്ട്. ലോക ബാഡ്മിന്‍റണ്‍ ജേതാവ് പി വി സിന്ധു, സ്പ്രിന്‍റര്‍ ഹിമാദാസ്, ഗുസ്തി താരങ്ങളായ ബജ്റങ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങള്‍ പദ്ധതിയുടെ പ്രചാരണത്തില്‍ പങ്കാളികളായി. ചടങ്ങില്‍ പ്രധാനമന്ത്രിയടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ശാരീരികക്ഷമതാ പ്രതിജ്ഞയെടുത്തു. രാജ്യത്തെ എല്ലാ പൗരന്‍മാരേയും പരിപാടിയില്‍ പങ്കാളികളാകാന്‍ ക്ഷണിച്ചിട്ടുണ്ട്.
Post Your Comments