Latest NewsKerala

കേരളത്തിലെ ജനങ്ങളെ പിണറായി വിജയന്‍ വിലകുറച്ചു കാണരുത്; വിമർശനവുമായി ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരും സിപിഎമ്മും വിശ്വാസികളെ കബളിപ്പിക്കുകയാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിലപാട് വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന് സിപിഎം പറയുമ്പോള്‍ അതേനിലപാട് തുടരുമെന്ന് സര്‍ക്കാര്‍ പറയുന്നു. അപ്പോള്‍ ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്നു തലയൂരാനും അതോടൊപ്പം നവോത്ഥാന നായകന്‍ എന്ന ഇമേജ് നിലനിര്‍ത്താനും മുഖ്യമന്ത്രി കളിക്കുന്ന കളിയാണ് ഇതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Read also: പിണറായി വിജയന്‍ വേണ്ടപ്പെട്ടവര്‍ക്കെല്ലാം പാരിതോഷികം നല്‍കുകയാണെന്ന് രമേശ് ചെന്നിത്തല

ശബരിമലയില്‍ സര്‍ക്കാര്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ചെയ്തതെല്ലാം ജനങ്ങള്‍ തെറ്റിദ്ധരിച്ചുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കേരളത്തിലെ ജനങ്ങളെ പിണറായി വിജയന്‍ അങ്ങനെ വിലകുറച്ചു കാണരുത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെ പൊളിഞ്ഞതോടെ വിശ്വാസികളെ ഏതുവിധേനയും തിരിച്ചുകൊണ്ടുവരാനുള്ള സര്‍ക്കസാണു സിപിഎം നടത്തുന്നത്. അതിലെ മുഖ്യാഭ്യാസിയുടെ റോളാണു പിണറായി വിജയനുള്ളത്. എന്നാല്‍ ഇതുകൊണ്ടെന്നും കഴിഞ്ഞതെല്ലാം മറക്കുന്നവരല്ല കേരളത്തിലുള്ളവരെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button