കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ വേണ്ടപ്പെട്ടവര്‍ക്കെല്ലാം പാരിതോഷികം നല്‍കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജാക്കന്മാര്‍ പട്ടും വളയും നല്‍കുന്നപോലെയാണ് മുഖ്യമന്ത്രി വേണ്ടപ്പെട്ടവര്‍ക്ക് കാബിനറ്റ് പദവി നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ കാലാവധി തീരാന്‍ കുറച്ചുകാലമേയുള്ളൂവെന്നും പരാജയം മുന്നില്‍കണ്ട് പിണറായി വിജയനും കൂട്ടരും കടുംവെട്ടാണ് നടത്തുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അഡ്വക്കേറ്റ് ജനറല്‍ ഓഫിസില്‍ വേലപ്പന്‍ നായരെ എന്തിനാണ് കാബിനറ്റ് റാങ്കില്‍ നിയമിച്ചത്. മന്ത്രിമാരുടെ ഉപദേശകരെ തട്ടിയിട്ട് സെക്രട്ടേറിയേറ്റിലൂടെ നടക്കാന്‍ പറ്റില്ല. ഓഫീസ് നവീകരണമെന്നും മറ്റും പറഞ്ഞ് മുഖ്യമന്ത്രി അനാവശ്യമായി പണം ചെലവാക്കുകയാണ്. കഞ്ഞി കുടിക്കാന്‍ വഴിയില്ലാതെ ജനം വലയുബോഴാണ് ദൂർത്ത് നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
Post Your Comments