KeralaLatest News

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ആര്‍ക്ക്? അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. നടത്തിപ്പ് സംബന്ധിച്ചുള്ള കേന്ദ്രതീരുമാനം നീളുന്നതിനാല്‍ വിമാനത്താവളത്തിന്റെ ഭാവി എന്താകുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സ്വകാര്യവല്‍ക്കരണത്തിനായുളള ടെന്‍ഡറില്‍ മുന്നിലെത്തിയത് അദാനി ഗ്രൂപ്പാണെങ്കിലും സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ടെന്‍ഡര്‍ കാലാവധി നീട്ടിയത്. എന്നാല്‍ അദാനി ഗ്രൂപ്പ് ഇതുവരെ പിന്‍മാറ്റം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, നടത്തിപ്പ് ചുമതല കിട്ടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാരുള്ളത്.

ALSO READ: വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള നിയന്ത്രണങ്ങള്‍ നീക്കി, സമ്പദ്‌വ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്ര സർക്കാരിന്റെ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ആരാകുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഇതുവരെയായിട്ടില്ല. ടിയാലിനെ നടത്തിപ്പ് ചുമതല ഏല്‍പിക്കണമെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ചുനില്‍ക്കുകയാണ്. അദാനിയും സര്‍ക്കാരും പങ്കാളിത്തത്തോടെ വിമാനത്താവളം നടത്തുന്ന കാര്യത്തില്‍ നേരത്തെ ശശി തരൂര്‍ എംപി, ഗൗതം അദാനിയുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ പിടിവാശിയാണ് അനിശ്ചിതത്വം നീളാന്‍ കാരണമെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തിയിരുന്നു.

വിമാനത്താവളത്തിന്റെ 26 ശതമാനം ഓഹരി ടിയാലിനാണ്. ബാക്കി സ്വകാര്യനിക്ഷേപം എന്ന ഫോര്‍മുല അംഗീകരിക്കാന്‍ ജീവനക്കാരും തയ്യാറല്ല. അനുകൂല തീരുമാനം വരും വരെ സമരം തുടരാനുളള തീരുമാനത്തിലാണ് ജീവനക്കാരുടെ സംഘടനകള്‍. കേന്ദ്രത്തിനാകട്ടെ ടെന്‍ഡറില്‍ ഒന്നാമതെത്തിയ അദാനിയെ ഒഴിവാക്കി കൊണ്ട് പെട്ടെന്ന് തീരുമാനമെടുക്കാനാകില്ല. ഒക്ടോബറില്‍ ടെന്‍ഡര്‍ കാലാവധി തീരുന്നതിന് മുന്‍പ് സമവായത്തിലെത്താനാണ് നീക്കമെങ്കിലും ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ല.

ALSO READ:രാജിവെച്ചു സ്ഥലം വിട്ട കണ്ണൻ ഗോപിനാഥനോട് അടിയന്തിരമായി പ്രവേശിക്കുവാൻ ഉത്തരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button