ജർമ്മനി: സ്‌പാനിഷ് സ്വദേശിയായ ഒരു യാത്രക്കാരൻ അനവസരത്തിൽ എമർജൻസി എക്സിറ്റ് ഉപയോഗിച്ചതിനെത്തുടർന്ന് മ്യൂണിച്ച് വിമാനത്താവളത്തിൽ 190 വിമാനങ്ങൾ റദ്ദാക്കി. ബാങ്കോക്കിൽ നിന്ന് വരുന്ന വിമാനത്തിൽ കയറുന്നതിനാണ് ഇയാൾ സുരക്ഷാ പരിശോധനയ്ക്ക് വിധേയനാകാതെ എമർജൻസി എക്സിറ്റ് വഴി പുറത്തുകടന്നത്.
ജർമ്മനിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മ്യുണിച്ചിൽ നടന്ന ഈ സംഭവം ഏകദേശം 5000 ത്തോളം യാത്രക്കാരെയെങ്കിലും ബാധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് ടെർമിനൽ 1 ഉം ടെർമിനൽ 2 ഉം അടച്ചു. ഏതാനും മണിക്കൂറുകൾക്ക് ശേഷം അവ വീണ്ടും തുറന്നു. അതേസമയം,ഇയാൾക്കെതിരെ ഗുരുതരമായ ഒരു നടപടിയും ഉണ്ടാകാൻ സാധ്യതയില്ലെന്ന് എയർപോർട്ട് വക്താവ് റോബർട്ട് വിൽഹെം പറഞ്ഞു.
കഴിഞ്ഞ വർഷം മ്യൂണിക്കിൽ ഒരു സ്ത്രീ സുരക്ഷാ പരിശോധനകൾ നടത്താതെ വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ 330 ഓളം വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
Post Your Comments