Latest NewsIndia

പ്ര​തി​രോ​ധ ശ​ക്തി വ​ര്‍​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന; എത്തുന്നത് ശക്തിയേറിയ യുദ്ധവിമാനങ്ങൾ

ന്യൂ​ഡ​ല്‍​ഹി: പ്ര​തി​രോ​ധ ശ​ക്തി വ​ര്‍​ധി​പ്പി​ക്കാൻ 33 യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​നൊരുങ്ങി ഇന്ത്യ. 21 മി​ഗ്-29 യു​ദ്ധ​വി​മാ​ന​ങ്ങ​ളും 12 സു​ഖോ​യ്-30 യു​ദ്ധ​വി​മാ​ന​ങ്ങ​ളും വാ​ങ്ങാ​നാ​ണ് പദ്ധതിയിടുന്നത്. ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി അ​പ​ക​ട​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യ്ക്കു ന​ഷ്ട​മാ​യ വി​മാ​ന​ങ്ങ​ള്‍​ക്കു പ​ക​ര​മാ​യാ​ണ് പു​തി​യ വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. 12 സു​ഖോ​യ് വി​മാ​ന​ങ്ങ​ള്‍ കൂ​ടി വാ​ങ്ങു​ന്ന​തോ​ടെ വ്യോ​മ​സേ​ന​യ്ക്കു 272 സു​ഖോ​യ്-30 വി​മാ​ന​ങ്ങ​ളാ​കും. അ​ടു​ത്ത ആ​ഴ്ച​ക​ളി​ല്‍​ ന​ട​ക്കു​ന്ന പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ വ്യോ​മ​സേ​ന​യു​ടെ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് റിപ്പോർട്ട്.

Read also: ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്ത് വ​ര്‍​ഷി​ച്ച​തെന്ന് കരുതുന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button