Latest NewsNewsInternational

ഹോര്‍മുസ് തീരത്ത് എഫ് 16 പോര്‍വിമാനങ്ങളെ വിന്യസിക്കാന്‍ തീരുമാനിച്ച് യുഎസ്

വാഷിങ്ടണ്‍ ഒമാനും ഇറാനും ഇടയിലുള്ള തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിനു ചുറ്റും സൈനികസാന്നിധ്യം ശക്തമാക്കാനുള്ള നീക്കവുമായി അമേരിക്ക. ഹോര്‍മുസ് തീരത്ത് എഫ് 16 പോര്‍വിമാനങ്ങളെയാണ് അമേരിക്ക വിന്യസിക്കുക.

Read Also: ജെഡിഎസ് എന്‍ഡിഎയിലേക്ക്: ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച്‌ സൂചന നല്‍കി മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുക്കുന്നത് തടയാനാണ് യുദ്ധവിമാനങ്ങള്‍ അയക്കുന്നതെന്ന് പെന്റഗണ്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. മധ്യപൗരസ്ത്യ ദേശത്ത് ഇറാന്‍– റഷ്യ– സിറിയ ബന്ധം ശക്തമാകുന്നതിനിടെയാണ് അമേരിക്കയുടെ ശക്തമായ നീക്കം. ഒരാഴ്ചയിലേറെയായി മേഖലയില്‍ എ 10 അറ്റാക്ക് വിമാനങ്ങള്‍ പട്രോളിങ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് എഫ് 16 വിമാനങ്ങളും അമേരിക്ക അയക്കുന്നത്.

അതേസമയം, അമേരിക്ക നല്‍കിയ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗപ്പെടുത്താന്‍ യുക്രൈന്‍ തീരുമാനിക്കുകയാണെങ്കില്‍ അതെ നാണയത്തില്‍ തിരിച്ചടിക്കാന്‍ ആവശ്യമായ ബോംബുകളുടെ ശേഖരം തങ്ങളുടെ പക്കലും ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍.ഞായറാഴ്ച നടന്ന അഭിമുഖത്തിലാണ് യുക്രൈന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ തിരിച്ചും അവ തന്നെ പ്രയോഗിക്കാന്‍ റഷ്യ മടിക്കില്ലെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button