ബര്‍ലിന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് വര്‍ഷിച്ചതെന്ന് കരുതുന്ന ബോംബ് പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ലിംബര്‍ഗിലെ കൃഷിയിടത്തിലാണ് സ്ഫോടനമുണ്ടായത്. ഇവിടെ ഭീമാകാരമായ കുഴി രൂപപ്പെട്ടു. പത്ത് മീറ്റര്‍ വ്യാസവും നാല് മീറ്റര്‍ ആഴവുമുള്ള കുഴിയാണ് രൂപപ്പെട്ടത്. സ്ഫോടനത്തെത്തുടര്‍ന്നു ചെറിയ ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. ണ്ടാം ലോക മഹായുദ്ധകാലത്ത് വിമാനം വര്‍ഷിച്ച ബോംബായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 250 കിലോഗ്രാം ഭാരമുള്ള ബോംബായിരിക്കാം പൊട്ടിത്തെറിച്ചെന്നാണ് സ്ഥലം പരിശോധിച്ച വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
Post Your Comments