ബ്രസ്സൽസ്: ഉക്രൈന് റഷ്യയോട് പോരാടാൻ ആയുധങ്ങൾ നൽകുമെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ. സംഘടനയുടെ വിദേശകാര്യ വക്താവായ ജോസഫ് ബോറെലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
500 മില്യൺ യൂറോയുടെ പ്രതിരോധ പാക്കേജാണ് യൂറോപ്യൻ യൂണിയൻ ഉക്രയിന് നൽകുക. , ബോംബുകൾ, ആർട്ടിലറി, മറ്റ് ആധുനിക ആയുധങ്ങൾ, യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ള അവശ്യ ജീവൻരക്ഷാ മരുന്നുകൾ എന്നിവയെല്ലാം ഈ പാക്കേജിൽ ഉൾപ്പെടും. ഇതിൽ, 450 ബില്യൻ ഡോളറും മാരകമായ പ്രഹരശേഷിയുള്ള ആയുധങ്ങൾക്കാണ് വക മാറ്റി വെച്ചിരിക്കുന്നത്.
യൂറോപ്യൻ യൂണിയൻ നിർമ്മിക്കുന്ന പോർവിമാനങ്ങളും തങ്ങൾ ഉക്രൈനു നൽകുമെന്ന് ജോസഫ് ബോറെൽ വ്യക്തമാക്കി. മാത്രമല്ല, തങ്ങളുടെ വ്യോമസേനയ്ക്ക് കൈകാര്യം ചെയ്യാവുന്ന തരത്തിലുള്ള യുദ്ധവിമാനങ്ങൾ നൽകാൻ ഉക്രൈൻ വിദേശകാര്യമന്ത്രി ദ്മിത്രോ കുലേബ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ, മിഗ്-29, സുഖോയ് എസ്യു-24 മുതലായ യുദ്ധവിമാനങ്ങളാണ് ഉക്രൈൻ ഉപയോഗിക്കുന്നത്. യൂറോപ്യൻ യൂണിയൻ അംഗങ്ങളാകട്ടെ, യൂറോഫൈറ്റർ ടൈഫൂൺ, സുഖോയ് 25 മുതലായ ആധുനിക യുദ്ധവിമാനങ്ങളും. എന്നാൽ, ഏതൊക്കെ യുദ്ധവിമാനങ്ങളാണ് നൽകുകയെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിട്ടില്ല
Post Your Comments