
തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കം കുറിക്കും. സീനിയര്‍ ടീമുകളില്‍ കളിച്ച പ്രമുഖ കളിക്കാര്‍ ഇരു ടീമുകളിലുമുണ്ട്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. ഏകദിന മത്സരത്തിന് മുന്നോടിയായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ ഇന്ത്യന്‍ താരവുമായ രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം ചേര്‍ന്നിരുന്നു.
അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റുമടങ്ങുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ക്രിക്കറ്റ് പരമ്പരയ്ക്കാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകുന്നത്. രാവിലെ ഒന്‍പതിന് തുടങ്ങുന്ന മത്സരം കാണുന്നതിനായി 8.30 മുതല്‍ സ്പോര്‍ട്സ് ഹബ്ബിലേക്ക് കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ എയെ മനീഷ് പാണ്ഡേ നയിക്കും. അതേസമയം, മലയാളി താരം സഞ്ജു സാസംസണ്‍ ഇന്ന് ഇറങ്ങില്ല. സെപ്റ്റംബര്‍ നാലിനും ആറിനും നടക്കുന്ന നാലാമത്തെയും അഞ്ചാമത്തെയും ഏകദിന മത്സരങ്ങളിലാകും സഞ്ജു കളിക്കുക.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടംപിടിക്കാന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഈ പരമ്പര നിര്‍ണായകമാണ്.
ALSO READ: ടി20 മത്സരം: സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെ പരിഗണിക്കുമോ? ധോണിക്ക് സംഭവിച്ചത്
ടെംബ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്ക എ ടീം നിലവിലെ പോരായ്മകള്‍, ഒപ്പം മികച്ച കളിക്കാരായ എ.ബി ഡിവില്ലിഴ്‌സ് ഉള്‍പ്പെടെയുള്ളവരുടെ ഒഴിവ് എന്നിവ നികത്താനുള്ള ശ്രമത്തിലാണ്. മനീഷ് പാണ്ഡെ(നായകന്‍), റുതുരാദ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, അന്‍മല്‍പ്രീത് സിംഗ്, റിക്കി ഭുവി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), വിജയ് ശങ്കര്‍, ശിവം ദുബെ, ക്രുനാല്‍ പാണ്ഡ്യ, അക്ഷാര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, നിതീഷ് റാണ എന്നിവരാണ് ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീം. ശ്രേയസ് അയ്യര്‍(നായകന്‍), ശുഭ്മാന്‍ ഗില്‍, പ്രശാന്ത് ചോപ്ര, അന്‍മല്‍പ്രീത് സിംഗ്, റിക്കി ഭുവി, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, വിജയ് ശങ്കര്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷാര്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ, ഇഷാന്‍ പോരെല്‍ എന്നിവര്‍ അവസാന രണ്ട് ഏകദിനങ്ങള്‍ കളിക്കും.
Post Your Comments