മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലേക്ക് മലയാളി താരം സഞ്ജു സാംസണ്‍, ഇന്ത്യ എ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എന്നിവരെ പരിഗണിക്കും.എന്നാൽ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിക്ക് ക്ഷണമില്ലെന്നാണ് റിപ്പോർട്ട്. ബിസിസിഐ ധോണിയുമായി ഭാവി കാര്യങ്ങളെ കുറിച്ച് സംസാരിക്കുമോ എന്നുള്ള കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
ടീമില്‍ പന്തിനെ പ്രധാന വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയേക്കും. എന്നാല്‍ താരത്തിന്റെ ഫിറ്റ്നെസും ജോലിഭാരവും സെലക്റ്റര്‍മാര്‍ അന്വേഷിക്കും. സെപ്റ്റംബര്‍ 15നാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ അടുത്തമാസം നാലിനാണ് തെരഞ്ഞെടുക്കുക.
ALSO READ: യുഎസ് ഓപ്പൺ ടെന്നീസിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി
അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിന് മുമ്പ് ടീം ശക്തിപ്പെടുത്തുകയാണ് ബിസിസിയുടെ ലക്ഷ്യം. ലോകകപ്പിന് മുമ്പ് 22 ടി20 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കും മുമ്പ് ശക്തമായ ടീമിനെ ഒരുക്കുകയെന്ന വലിയ ലക്ഷ്യമാണ് സെലക്റ്റര്‍മാര്‍ക്ക് മുന്നിലുള്ളത്. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന്റെ സാധ്യതയേറും. സെലക്ഷന്‍ കമ്മിറ്റിയിലെ ചിലര്‍ തിരുവനന്തപുരത്ത് എത്തും. ഇന്ത്യ എ ടീമിന് വേണ്ടി കളിക്കുന്ന താരങ്ങളുടെ പ്രകടനം അവര്‍ വിലയിരുത്തും.
Post Your Comments