![Nedumbassery Airport](/wp-content/uploads/2019/08/Nedumbassery-Airport.jpg)
കൊച്ചി: പത്ത് വെടിയുണ്ടകളുമായി യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ബെംഗളൂരുവിലേക്കുള്ള യാത്രക്കിടയിൽ തൃശ്ശൂർ സ്വദേശി രഘുരാമനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ചോദ്യം ചെയ്യലിൽ യാത്രക്കാരന് തോക്ക് ലൈസൻസ് ഉണ്ടെന്ന് ബോധ്യമായെങ്കിലും തിരകൾ വിമാനത്താവളം വഴി കൊണ്ടുപോകുന്നതിന് അനുമതി വാങ്ങിയിരുന്നില്ല. ഇതോടെ വിമാനത്താവള അധികൃതർ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസിന് കൈമാറുകയായിരുന്നു.
Also read : പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Post Your Comments