ദുബായ് : ചെക്ക് കേസില്‍ ബിഡിജെസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് വീണ്ടും കനത്ത തിരിച്ചടി. യാത്ര വിലക്ക് മാറില്ല. കേസ് കഴിയുന്നത് വരെ യുഎഇയിൽ തുടരേണ്ടി വരും. പകരം സുഹൃത്തായ യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയുളള അപേക്ഷ അജ്മാന്‍ കോടതി തള്ളി. അല്ലെങ്കില്‍ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുളളയുമായുളള കേസ് ഒത്തുതീര്‍പ്പാക്കണമെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ ഒത്തുതീര്‍പ്പിനായി തുഷാര്‍ മുന്നോട്ട് വച്ച തുക അംഗീകരിക്കാന്‍ പാരതിക്കാരനായ നാസില്‍ അബ്ദുള്ള തയ്യാറായിട്ടില്ല.
ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് തുഷാര്‍ യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്. അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചായിരുന്നു തുഷാറിനെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണ തീരുന്നത് വരെയോ കോടതിക്ക് പുറത്തു കേസ് ഒത്തു തീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിൽ തുഷാറിന് ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് അടക്കം കോടതി വാങ്ങിവച്ചു.
അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയ കേസിലാണ് ഇപ്പോൾ നടപടി ഉണ്ടായത്.
Post Your Comments