ന്യൂഡൽഹി: രാജ്യത്ത് 75 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കാനായി കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മെഡിക്കല്‍ കോളജുകള്‍ ഇല്ലാത്ത ജില്ലകള്‍ക്കാണ് പരിഗണന നല്‍കുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
15,700 എംബിബിഎസ് സീറ്റുകള്‍ കൂടി പുതിയതായി സൃഷ്ടിക്കുമെന്നും പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.
അതേസമയം കൽക്കരി ഖനനത്തിന്‍റെ കാര്യത്തിലെ വിദേശ നിക്ഷേപം നൂറു ശതമാനമാക്കാനും ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം വിദേശ നിക്ഷേപം കൊണ്ടുവരാനും തീരുമാനമായി.
ALSO READ: ഐ എൻ എക്സ് മീഡിയ കേസ്: വാദം പൂർത്തിയായില്ല, തൽസ്ഥിതി തുടരുമെന്ന് കോടതി
Post Your Comments