ന്യൂ ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചതും ചിദംബരത്തെ റിമാൻഡ് ചെയ്തതും ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്നും വാദംനടന്നു. വാദം പൂർത്തിയാകാത്തതിനാൽ, ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് ഇന്നും ബാധകമെന്നും കോടതി വ്യക്തമാക്കി.
ALSO READ: മോദി പ്രശംസ ; കെപിസിസിയ്ക്ക് നൽകിയ വിശദീകരണത്തിൽ നിലപാട് വ്യക്തമാക്കി ശശി തരൂർ
ഐഎൻഎക്സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരത്തിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ അവ സംഭവിച്ച സമയത്തു നിയമപരമായി കുറ്റങ്ങളല്ലായിരുന്നുവെന്നു സുപ്രീം കോടതിയിൽ വാദം. സംഭവിച്ചപ്പോൾ കുറ്റമല്ലാതിരുന്ന കാര്യങ്ങളുടെ പേരിലാണു ചിദംബരത്തെ മുഖ്യസൂത്രധാരനെന്നു ഡൽഹി ഹൈക്കോടതി വിളിച്ചതെന്നും അഭിഭാഷകൻ അഭിഷേക് സിങ്‌വി വിശദീകരിച്ചു.
2007–08 വർഷങ്ങളിലെ കാര്യങ്ങളുടെ പേരിലാണു കേസ്. എന്നാൽ, ഇക്കാര്യങ്ങൾ കുറ്റങ്ങളാക്കിയതു കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിൽ 2009 ൽ ഉൾപ്പെടുത്തിയ ഭേദഗതികളിലൂടെയാണെന്നു സിങ്‌വി വാദിച്ചു.
Post Your Comments