ന്യൂഡല്‍ഹി: മോദിസ്തുതി നടത്തുന്ന നേതാക്കൾ കോണ്‍ഗ്രസിനോ നേതൃത്വത്തിനോ വേണ്ടിയല്ല സേവനം അനുഷ്ഠിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വീരപ്പ മൊയ്‌ലി. മോദിയെ എപ്പോഴും കുറ്റം പറയുന്നതില്‍ കാര്യമില്ലെന്ന ജയ്‌റാം രമേശിന്റെ പ്രസ്താവനയാണ് തരൂരും ഏറ്റുപിടിച്ചത്.
ALSO READ: ഐ എൻ എക്സ് മീഡിയ കേസ്: വാദം പൂർത്തിയായില്ല, തൽസ്ഥിതി തുടരുമെന്ന് കോടതി
മന്ത്രിമാരായാരിക്കെ അധികാരം ആസ്വദിച്ചവര്‍, പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണകക്ഷിയിലേക്ക് പാലമിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കമാന്‍ഡ് ഇരുവര്‍ക്കുമെതിരെ തക്കതായ അച്ചടക്ക നടപടി സ്വീകരിക്കണം.
തരൂരിനെതിരെയും, മൊയ്‌ലി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. തരൂരിനെ ഒരിക്കലും പക്വതയുള്ള നേതാവായി കണക്കാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പലതും മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി മാത്രമാണ്. അദ്ദേഹത്തിന്റെ പ്രസ്താവന ഗൗരവത്തിലെടുക്കണമെന്ന് തോന്നുന്നില്ല. ജയ്‌റാ രമേശിന്റെ പ്രസ്താവന തരംതാണതായിരുന്നു. അത്തരം പ്രസ്താവനയിലൂടെ ബിജെപിയുമായി സ്വയം ഒത്തുതീര്‍പ്പിന് വഴങ്ങിയിരിക്കുകയാണെന്നും മൊയ്‌ലി വിമര്‍ശിച്ചു.
Post Your Comments