മീററ്റ്•പെണ്‍വാണിഭ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ മനുഷ്യക്കടത്ത് വിരുദ്ധ ഏജന്‍സികളും പോലീസും വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് നടത്തി കൊണ്ടിരിക്കുന്നത്.
അടുത്തിടെ, യു.പി പോലീസ് മീററ്റിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. 36 പേരെയാണ് പോലീസ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്.
ഉടനെ വിവാഹിതരാകാന്‍ പോകുന്ന വിവാഹ നിശ്ചയം കഴിഞ്ഞ ദമ്പതികളും പോലീസ് പിടിയിലായവരില്‍ ഉണ്ടായിരുന്നു.
പെണ്‍വാണിഭ സംഘങ്ങളെ തകര്‍ക്കാന്‍ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റും (എഎച്ച്‌ടിയു) പൊലീസും ഒരു സംഘം രൂപീകരിച്ചു. തുടർന്ന് പിടിയിലായ 36 പേരെ പോലീസ് ചോദ്യം ചെയ്തു. ഹോട്ടൽ ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.
ഉടനെ വിവാഹം കഴിക്കാൻ പോകുന്ന ഏതാനും ദമ്പതികളെയും പോലീസ് കണ്ടു. അറസ്റ്റിലായ ഒരു പെൺകുട്ടി, താമസിയാതെ വിവാഹം കഴിക്കാൻ പോകുന്ന തന്നെ പ്രതിശ്രുത വരനൊപ്പം വിട്ടയക്കണമെന്ന് പോലീസിനോട് അപേക്ഷിക്കുകയും ചെയ്തു. തന്റെ പ്രതിശ്രുത വരനൊപ്പം തന്നെ മോചിപ്പിക്കാൻ പോലീസിനോട് ആവശ്യപ്പെട്ട പെണ്‍കുട്ടി തങ്ങളുടെ മോതിരം മാറ്റം ചടങ്ങ് കഴിഞ്ഞതാണെന്നും ഉടനെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നുമാണ് അവകാശപ്പെട്ടത്.
അറസ്റ്റ് ചെയ്ത പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
നിരവധി ദിവസങ്ങളായി ഒരു സംഘം ഈ ഹോട്ടലിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഒടുവിൽ പെണ്‍വാണിഭ സംഘത്തെ തകര്‍ക്കാന്‍ കഴിഞ്ഞുവെന്നും പോലീസ് പറഞ്ഞു.
Post Your Comments