ദുബായ്•പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ സാമ്പത്തിക കുറ്റകൃത്യത്തിന് യു.എ.ഇയില്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി രമണി നല്‍കിയ ചെക്ക് കേസിലാണ് അറസ്റ്റ്.
വന്‍ തുകയുടെ കേസ് നില നില്‍ക്കെ യു.എ.ഇയില്‍ നിന്നും ഒമാന്‍ വഴി നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ബൈജുവിനെ വിമാനത്താവളത്തില്‍ വച്ച് ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്ത് യു.എ.ഇയ്ക്ക് കൈമാറുകയായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ബൈജു പിടിയിലായത്. യു.എ.ഇ പോലീസ് ഇദ്ദേഹത്തെ അല്‍-ഐന്‍ ജയിലിലേക്ക് മാറ്റി.
ALSO READ: യുഎഇ വിസ കാലാവധി തീരുകയാണോ…ടെന്‍ഷനടിക്കേണ്ട കൃത്യമായ വിവരങ്ങള്‍ ഇതാ
രണ്ട് കോടി ദിര്‍ഹം (ഏകദേശം 39 കോടി ഇന്ത്യൻ രൂപ) യുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് യുഎഇ ഇയാള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ബൈജുവിന്റെ പാസ് പോര്‍ട്ട് അൽഐന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പിടിചെടുത്തിട്ടുണ്ട്. ചെക്ക് കേസിന് പുറമെ എമിഗ്രേഷന്‍ രേഖകള്‍ ഉള്‍പ്പടെ വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന ഗുരുതരമായ കുറ്റവും ബൈജുവിനെതിരെ ചുമത്തിയിട്ടുണ്ട് എന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞയാഴ്ച ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും അജ്മാനില്‍ അറസ്റ്റിലായിരുന്നു. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് 19 കോടി രൂപയുടെ വണ്ടിചെക്ക് നല്‍കി കബളിപ്പിച്ച കേസിലായിരുന്നു അറസ്റ്റ്.
Post Your Comments