വിശാഖപട്ടണം: ക്ടോബറിലോ നവംബറിലോ ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന പാക് മന്ത്രിയുടെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടി നൽകി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ അവരുടെജീവിതത്തിലൊരിക്കലും മറക്കാത്ത മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
#WATCH Vice President M Venkaiah Naidu in Visakhapatnam: India has never attacked any country. All Tom Dick & Harry came & attacked us. We'll not attack anyone, but if anyone tries to attack us, we will give them a fitting reply which they will not forget in their lifetime. pic.twitter.com/cHRiytCRnt
— ANI (@ANI) August 28, 2019
നമ്മള്‍ ആരേയും ആക്രമിച്ചിട്ടില്ല, ആരേയും ആക്രമിക്കില്ല എന്ന് ഉറപ്പു കൊടുക്കാനുമാകും. നമ്മള്‍ യുദ്ധക്കൊതിയന്മാരല്ല, സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന പൗരന്മാരാണ്. എല്ലാവരും നമ്മളെ ആക്രമിക്കാനാണ് വന്നത്.എന്നാല്‍ ആരെങ്കിലും ഇങ്ങോട്ട് ആക്രമിക്കാന്‍ ശ്രമിച്ചാല്‍, അവരുടെ ജീവിതകാലത്ത് ഒരിക്കലും മറത്താനാവാത്ത മറുപടി നല്‍കിയിരിക്കുമെന്നു വി ശാഖപട്ടണത്ത് നടന്ന ചടങ്ങില്‍ വെങ്കയ്യ നായിഡു പറഞ്ഞു.
മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനോ. അതുപോലെ മറ്റു രാജ്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടണമെന്നും ആഗ്രഹിക്കുന്നില്ല. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അവിടെ പിന്നെ ചര്‍ച്ചയുടെ ആവശ്യകതയെന്താണെന്നു അദ്ദേഹം ചോദിച്ചു. നമ്മുടെ അയല്‍ക്കാര്‍ തീവ്രവാദികള്‍ക്ക് പണവും പരിശീലനവും നല്‍കി ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് മനുഷ്യത്വരഹിതമാണെന്നും ഇത് അവര്‍ക്ക് തന്നെ ദോഷമായി തീരുമെന്ന കാര്യം അവര്‍ തിരിച്ചറിയാതെ പോകുകയാണെന്നും നായിഡു പറഞ്ഞു.
Vice President M Venkaiah Naidu: One of our neighbours is aiding, funding & training terrorists continuously, without realizing the damage they are doing to humanity & also the damage they are going to inflict on themselves in the coming future, they should understand that. pic.twitter.com/dQ8BmL7h69
— ANI (@ANI) August 28, 2019
Post Your Comments