ന്യൂഡൽഹി: രാജ്യത്തെ ക്രിമിനൽ നടപടി ചട്ടങ്ങളിലും, ശിക്ഷാ നിയമങ്ങളിലും സമൂലമായ ഉടച്ചുവാർക്കൽ അനിവാര്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊലീസ് സംവിധാനങ്ങളിലും, കുറ്റാന്വേഷണ രീതികളിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ഐ എൻ എക്സ് മീഡിയ കേസ്: വാദം പൂർത്തിയായില്ല, തൽസ്ഥിതി തുടരുമെന്ന് കോടതി
ലോകരാഷ്ട്രങ്ങൾ ഫൊറൻസിക് സയൻസ് അടക്കമുള്ള ആധുനിക രീതികളാണ് കൈകാര്യം ചെയ്യുന്നത്. നമ്മൾ അത് മാതൃക ആക്കണം. കേസുകളുടെ വാദം നീണ്ടുപോകുന്ന സ്ഥിതിയിലും മാറ്റം അനിവാര്യമാണെന്ന് അമിത് ഷാ പറഞ്ഞു.
അതോടൊപ്പം, രാജ്യത്തെ ക്രിമിനൽ നടപടി ചട്ടങ്ങളിലും, ശിക്ഷാ നിയമങ്ങളിലും സമൂലമായ മാറ്റം കേന്ദ്ര സർക്കാർ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments