തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനസ്‌തേഷ്യ വിഭാഗത്തിൽ അനസ്‌തേഷ്യ ലക്ചറർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ആഗസ്റ്റ് 30ന് രാവിലെ 10.30നാണ് ഇന്റർവ്യൂ. ഒരു വർഷമാണ് നിയമന കാലാവധി. അനസ്‌തേഷ്യ വിഭാഗത്തിലുള്ള പി.ജി, റ്റി.സി.എം.സി. രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. 54,200 രൂപയാണ് പ്രതിമാസ വേതനം. ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിശ്ചിത സമയത്ത് ഹാജരാകണം.
Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : എയര്‍ ഇന്ത്യ വിളിക്കുന്നു
Post Your Comments