എയര്‍ ഇന്ത്യയുടെ രണ്ട് സബ്സിഡയറി കമ്പനികളായ എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസിലും (AIATSL). എയര്‍ലൈന്‍ അലൈഡ് സര്‍വീസസിലും (ALLIANCE AIR) അവസരം. വാക് -ഇന്‍-ഇന്റര്‍വ്യൂ (അഭിമുഖം) വഴിയാണ് തിരഞ്ഞെടുപ്പ്.
എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് (AIATSL)
കസ്റ്റമര്‍ ഏജന്റ്(സെപ്റ്റംബര്‍ 13), ജൂനിയര്‍ എക്സിക്യുട്ടീവ്-ഹ്യൂമണ്‍ റിസോഴ്സ്/ അഡ്മിനിസ്ട്രേഷന്‍, അസിസ്റ്റന്റ്-ഹ്യൂമണ്‍ റിസോഴ്സ്/അഡ്മിനിസ്ട്രേഷന്‍(അഭിമുഖ തീയതി: സെപ്റ്റംബര്‍ 9), ഹാന്‍ഡിമാന്‍(അഭിമുഖ തീയതി സെപ്റ്റംബര്‍ 14) എന്നീ തസ്തികകളിലാണ് അവസരം. 214 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. തുടക്കത്തില്‍ മൂന്നുവര്‍ഷത്തേക്കാണ് കരാര്‍.
വിശദവിവരങ്ങളും അപേക്ഷാഫോമിനും സന്ദർശിക്കുക :http://www.airindia.in/
അഭിമുഖത്തിനായി എത്തേണ്ട സ്ഥലം : Systems & Training Division 2nd floor, GSD Complex, Near Sahar Police Station, Airport Gate No.-5,Sahar, Andheri-E, Mumbai-400 099.
മേല്‍പ്പറഞ്ഞ തീയതികളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അഭിമുഖം നടക്കുക
എയര്‍ലൈന്‍ അലൈഡ് സര്‍വീസസ് (ALLIANCE AIR)
ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലാണ് അവസരം. തുടക്കത്തില്‍ അഞ്ചുവര്‍ഷത്തേക്ക് കരാർ നിയമനം ആയിരിക്കും. 44 ഒഴിവുകളാണുള്ളത്.
വിവിധ തസ്തികളെ കുറിച്ചും യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :www.airindia.in
അവസാന തീയതി: സെപ്റ്റംബര്‍ 13
Also read : സി.ഐ.ടി.യു സമരത്തെ തുടര്‍ന്ന് പൊറുതിമുട്ടി ഈ പ്രമുഖ ഫിനാന്‍സ് കമ്പനി കേരളം വിടുന്നു; കാരണം ഇങ്ങനെ
Post Your Comments