KeralaLatest News

ഈ അവാര്‍ഡ് ലഭിച്ചതില്‍ ഞാന്‍ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു- ശ്രീകുമാര്‍ മേനോന്‍

റെഡ് എഫ്എം മലയാളം മ്യൂസികിന്റെ മികച്ച സെലിബ്രിറ്റി ഗായകനുള്ള അവാര്‍ഡ് മോഹന്‍ലാലിന് ആയിരുന്നു. താരത്തെ അഭിനന്ദിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തി. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഒടിയന്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ‘ഏനൊരുവന്‍’ എന്ന ഗാനത്തിന് ആണ് അവാര്‍ഡ് ലഭിച്ചിരുന്നത്. ഈ അവാര്‍ഡ് കിട്ടിയതില്‍ മോഹന്‍ലാലിനേക്കാള്‍ സന്തോഷിക്കുന്നുവെന്നാണ് ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

READ ALSO: നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചു, തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്ന ശശി തരൂരിനോട് കെപിസിസി യുടെ നടപടി ഇങ്ങനെ

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അഭിനന്ദനങ്ങൾ ലാലേട്ടാ…
ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാർഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്എമ്മിന്റേതായി  <3

ഞാൻ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവർമ്മ സാറിനോടും സംഗീതം നൽകിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു…

READ ALSO:  സഹോദരനെപ്പോലെ വിശ്വസിച്ച ജോലിക്കാരനെ സ്ഥാപനമേല്‍പ്പിച്ച് അവധിക്ക് വന്നു, തിരിച്ചെത്തിയപ്പോള്‍ ജയില്‍വാസവും സാമ്പത്തിക ബാധ്യതയും; മലയാളി വ്യവസായിക്ക് സംഭവിച്ചത്

ഞാനിപ്പോഴുമോർക്കുന്നു, ലാലേട്ടൻ ഏറ്റവും ആസ്വദിച്ച് പടിയ പാട്ടാണിത്. ലാലേട്ടൻ പാടിയ പാട്ടുകളിൽ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാൻ വിശ്വസിക്കുന്നു.

https://www.facebook.com/vashrikumar/posts/2392676507506732?__xts__%5B0%5D=68.ARAkCdnhKgJVf2s-RA5-kq7YXX4tVHzP3uN8mWWB_6BP2XzBXZkmMRk7pRxDQgJpqjglvDetWH2NN9HrbdrTy9H0Awy-OT0Min779Ym3WzMzv-qxMT7fJp8WbJkpHk4IKXaP81bfQRtLut49LH6WFgu63oF-vwDBEJTEeGBftEi0DVK6IzbZluSkJw-Q6DQB7DUlkIYvLON4IA2plvQjXzOaLPSAFHetnMLhhixnPzA7j8whnsRUsS2J8XtAYDqU003hGw0Lnj4rhMrdHCxWOd23jieq4AzYkckOFhWdiE2XIRz21voyxHRdKP6lKvhQvyZV9PaIrDR8iIWct75BOhDDMb0dLAd2iw0uGpLKVcmsl1w8YjWvCkABLj9zA0v7EuiAXwj1IKHxtYqjNaVyQOykMFW6tqupsRv-Opa_XA4hPMLn7JILpU_9aFlwjiUUcv45oGz_tsBurMwd_GKJlZZIzuI0vmhhiEvw0IDh8IBsmwAB13aSzH5E&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button